Thursday, November 17, 2011

പിറവി - ആദ്യ വിജയം


എന്റമ്മേ !! കാത് തുളച്ചു കയറുന്നെ  സൈരെന് കേട്ടാണ് ഞാന് ഞെട്ടി എനീടത്. കലാപഭൂമി വളരെ നാളുകള്ക്കു ശേഷം പിന്നെയും പ്രക്ഷുധമായി. ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാവാരുന്ടെന്നു ആദ്യ ദിവസം breifing il അറിഞ്ഞിരുന്നു . . ലക്ഷോപലക്ഷം ഭടന്മാര് ആണത്രേ ഒരു യുദ്ധത്തില് പങ്കെടുക്കുന്നത്. ആരും തിരിച്ചു വരാറുമില്ല. കാരണം . ഇവിടെ യുദ്ധം കോര്ക്കാന് ശത്രു സൈന്യം ഇല്ല. പോര് തമ്മിലാകുന്നു . അതെ. പരസ്പരം കൊന്നു തിന്നും തീരണം. അതാണ്  യുദ്ധംഅത് കൊണ്ട് തന്നെ ഒരാള്ക്ക് ഒരേ  ഒരവസരം മാത്രം.

ഞാന് ചാടി എണിറ്റു വെള്ള  uniform ഇട്ടു റെഡി ആയി .ക്യാമ്പ് വിട്ടു പുറത്തു ഇറങ്ങുമ്പോ  , എനിക്ക് എന്നെ തന്നെ വിശ്വസിക്കാന് പറ്റിയില്ല. ലക്ഷമല്ല  , കോടാനുകോടി ആള്ക്കാര്. ആവര് പരസ്പരം വെല്ലുവിളിക്കുകയും , അസഭ്യം പറയുകയും ചെയ്യുന്നു . complete intimdation. അതേ സമയം അവര് അക്ഷമരും ടെന്ഷന് കൊണ്ട് വീര്പുമുട്ടുനുന്ടെന്നും തോന്നി. എല്ലാവര്ക്കും  ഉള്ളില്‍  ഭയത്തിന്റെ നേരിപോട് കത്തുകയാണ്‌ . . ""യുദ്ധഭൂമിയില് എപ്പൊഴും ഒരു ഭടന് കര്മാനിരതനാണ് "  . സ്വയം സമാധാനിച്ചു   .

ഇവിടെ വിജയം ഒരാള്ക്ക് മാത്രം. അതെ  . കോടി  ജനങ്ങളില് നിന്നും ഒരേ ഒരാള് . അതും ഭാഗ്യം ഉണ്ടെങ്കില് , കാരണം ആയരകണക്കിനു യുദ്ധങ്ങളില് , കൂടിയാല് രണ്ടു പേര്‍. ചിലപ്പോ  7 പേര്‍  വരെ  ജയിച്ച  കേസുകള്‍  വരെ  ഉണ്ട് . അത്  പരസ്പരം പോരടിച്ചും  , വഴിയിലുള്ള ദുഷ്ടശക്തികളെ നശിപിച്ചും മുന്നേറണം  എന്ന് മാത്രം .

അങ്ങനെ സമയം അടുത്ത് വരാറായി . ഞാന്  വീര്പ്പുമുട്ടുകയാണ് . ജീവിതത്തിലെ ആദ്യത്തെ പരീക്ഷണം . എല്ലാവരും rocket   il കയറി ഇരിക്കാന് നിര്ദേശം കിട്ടി. എല്ലവര്ക്കും ഒരേ പവര്  , bhp  , CC  5 gear box ഉള്ള ഒരേ ബ്രാന്ഡ് ഇന്റെ rocket ആണ് . വലിപ്പ ചെറുപ്പം ഇല്ലാതെ  എല്ലാവരും ഒരു പോലെ . അതിനകത്തുള്ള cockpit  il rocket ഉം  ആയുധങ്ങളും  എങ്ങനെ ഉപയോഗിക്കണമെന്നുംഫസ്റ്റ് ഐഡ് ബോക്സ് ഇന്റെയും ഉപയോഗത്തെ കുറിച്ചുള്ള  ഒരു മാനുഅല് ഇരിക്കുന്നു . എല്ലാ ശകടതിനും കോമണ്‍ launch ബട്ടണ്ആണുള്ളത് 


.

മാനുവല് വീണ്ടും ആവര്ത്തിച്ചു വായിക്കുന്നിനിണ്ടേ  ഹെഡ് ഫോണില് അന്ത്യശാസനം പോലെ വാക്കുകള് മുഴങ്ങി " ഗെറ്റ് റെഡി.   " . ആരുടെതാകും വാക്കുകള്?

എന്റെ ശകടം ശക്തമായി ഒന്നുലഞ്ഞു . നടുവില്ഒരു മിന്നല്ശക്തി ആയി  അടിച്ചുത് പോലെ  . പണ്ടാരംപുതിയ ഗ്ലാസ്ആണ് . അതും വേല കൂടിയത് . പൊട്ടാത്തത്എന്റെ ഭാഗ്യം . ശകടം കുതിക്കുയാണ്.  . ചുറ്റിനും ബാക്കിയുള്ള  ശകടങ്ങള്‍ . ഒരു ഉഗ്ര സോഫടനം . ആരൊക്കെയോ  ചിന്നി ചിതറിയിരിക്കുന്നുഎന്റെ അടുത്ത് നിന്നും ഏതാണ്ട്  200 മീറ്റര്അകലെ. ഞരമ്പുകളില്രക്തം കുതിക്കുകയാണ് . യുദ്ധം തുടങ്ങി കഴിഞ്ഞു . വെടിയ്പ്ച്ചകള്‍ , ആകെ പുകമയം. ഒരാള്സൈഡില്കൂടെ പായുന്നു. ഞാന്എന്റെ മിസൈല്‍ launcher ആക്റ്റീവ് മോഡിലാക്കി  ,  aim ചെയ്തു . ഫയര്ബട്ടണ്അമര്ത്തി. automatic gun il  നിന്നും തുരുതുര നിറയോഴിഞ്ഞു . ...........ഹൃദയം ശക്തമായി ഇടിക്കുന്നു , എന്റെ ammunition തീരാറായി . യുദ്ധം തുടങ്ങിയിട്ട് 20 മിനുറ്റൊളമായി. ബാക്കി അവെശേഷിക്കുന്നത് ഏതാനും പേര്‍ .  യുദ്ധത്തിന്റെ അവസാനം നിമിഷമെന്നോണം , വെടി ഒച്ചകള്വല്ലപ്പോള്മാത്രമായി . ചിന്നഭിന്നമായ ശകടമുകുടങ്ങള്‍ . വായുവില്എങ്ങും രക്തം തളം കെട്ടി കിടക്കുന്നു . ബാക്കിയുള്ള  ശരീരങ്ങളില്‍  അവശേഷിക്കുന്ന ഏതാനും ജീവന്റെ തുടിപ്പുകള്‍ . ഞാന്‍  അങ്ങകലെ കാണുന്ന ദിവ്യവും പ്രകഷഭാരിതവും ആയ  ഗോളത്തെ ലക്ഷ്യമാക്കി കുതിക്കുകയാണ്


. കണ്ണ് ചിമ്മുന്നു . ഞാന് ദിവ്യ രൂപത്തിന്റെ അടുത്തെത്തിശകടം neutralil ഇട്ടു ഞാന്വെളിയില്ഇറങ്ങി . വിസ്മയിപ്പിക്കുന്നതായി കാഴ്ച . ഇളം ചൂടുള്ള കാറ്റെന്റെ ശരീരത്തില്ഉമ്മ വച്ചു .മാനുവലില്പറഞ്ഞിരിക്കുന്ന പോലെ , ഒരു കൂട്ടം താക്കോല്‍  കയ്യിലെടുതിരുന്നു  . ഒരായിരം വാതിലുകള്‍ . അതില്ഏതെങ്കിലും തുറന്നലെ  അകത്തേക്ക് കടക്കാനാകൂ . അതിനാണ് താക്കോല്‍. 


പലരും , നേരത്തെ വന്നു ശ്രമം തുടങ്ങി കഴിഞ്ഞു. എന്നെ തള്ളി മാറ്റി പലരും കതകു
തുറക്കാന്ശ്രമിക്കുന്നു. ഞാന്നില്ക്കുന്ന വാതിലില്മുന്നേ  പത്തു മുപ്പതു പേര്‍ .  പലരും എത്തികൊണ്ടിരിക്കുന്നുഞാന്തല ചൊറിഞ്ഞു. ഇതെങ്ങനെ നടക്കും..  വാതിലിനപ്പുറം മനോഹരമായ എന്തോ  ഉണ്ടത്രേ .


  എനിക്ക് വിശ്വസിക്കാന്‍  പറ്റിയില്ല . എന്റെ കയ്യിലുള്ള ആദ്യ താക്കോല്വെച്ചുള്ള   ശ്രമത്തില്തന്നെ  വാതില്തുറന്നു .!  വാതില്തുറന്നതും , കണ്ണിഞ്ചിക്കുന്ന മോഹവലയത്തില്ഞാന്കുടുങ്ങി കിടന്നു . ആരൊക്കെയോ എന്നെ  വന്നു പൊതിയുന്നു. ഞാന്തിരിഞ്ഞു നോക്കി . അവസരം നഷ്ടപെട്ടവര്ഒന്നൊന്നായി ഇല്ലാതാകുന്നു. വായില്അതെ പടി കത്തി ചാമ്പലകുന്നു  . എത്രെയോ പേര്ഞാന്തുറന്ന  വാതില്തുറക്കാന്നോക്കി. എല്ലാ താക്കൊലുലകളും  ഉപയോഗിച്ച് . ഒന്നും ഫലിച്ചില്ല . ഞാന്ആദ്യമേ തന്നെ വിജയിച്ചു
എന്തെളുപ്പം . ഞാന്‍ സകലകലാവല്ലഭന്‍ താന്‍!!  ഹാഹാ!  തോറ്റിട്ടില്ല , തോറ്റ ചരിത്രം കേട്ടിട്ടില്ല ! വരാന്‍ പോകുന്ന ജീവിതത്തില്‍  ഞാന്‍ പുല്ലു പോലെ കാര്യങ്ങള്‍ നേടിയെടുക്കും ! പിന്നല്ല ! ഞാന്വാതിലടച്ചു.


 ആരൊക്കെയോ എന്നെ ആനയിച്ചു കൊണ്ട് എന്നെ ഒരു സപ്രമാന്ച്ചതില്കൊണ്ട് കിടത്തി . എനിക്ക് സന്തോഷം മതിയാവുന്നില്ല. എന്റെ മുറിവുകള്എല്ലാം ഉണങ്ങി . എന്റെ ശരീരത്തില്ആരൊക്കെയോ ഉഴിയുന്നു . നിമിഷത്തിന്റെ നിര്വൃതിയില്ഞാന്മയങ്ങി. .  

എന്റെ ആദ്യ  പരീക്ഷണം തന്നെ  വിജയിച്ചിരുന്നു പരീക്ഷണങ്ങളുടെയും പരാജയങ്ങളുടെയും ഒരു ഒഴുക്ക് തന്നെ എന്നെ  കാത്തിരിക്കുന്നുണ്ടെന്ന് ആറിയാതെ അവസാനം  ഞാന്പിറന്നു .

Monday, November 14, 2011

മുന്തിരിങ്ങയും ഞാനും ഇന്ത്യന്‍ സര്‍ക്കാരും പിന്നെ കഞ്ചാവും

മുന്തിരിങ്ങയും  ഞാനും  ഇന്ത്യന്‍  സര്‍ക്കാരും  പിന്നെ   കഞ്ചാവും 


ഉച്ച   മുതല്‍   അതവിടെ   ഇരിക്കുന്നു  , ഫ്രിഡ്ജ്‌  ഇന്റെ  മുകളില്‍  . എന്ത്  ചെരുതാണാ മുന്തിരി ? ഞാന്‍  അട്ടഹസിച്ചു , കയ്യില്‍  ഇരിക്കുന്ന  കഞ്ചാവ്  ബീഡിയുടെ  ആഷ്  നിലതിട്ടുകൊണ്ട് . വലിയ  ഒരു  അലര്‍ച്ച  കേട്ടാണ്  എന്റെ   ശ്രദ്ധ  TV ഇലേക്ക്  തിരിഞ്ഞത് . നോകുമ്പോ  മദ്യത്തിലും , കണ്ചാവിലും  മാത്രം  ബുദ്ധി  ജീവികള്‍  ആകുന്ന  എന്റെ  പ്രിയ  സുഹൃത്തുക്കള്‍  ആരെയോ  പുലഭ്യം  പറയന്നു . ഏതോ  പരസ്യമാണ് . താടി  വെച്ച  ഒരു  മനുഷ്യന്‍ . ഇന്ത്യന്‍  സര്‍കാരിന്റെ  നാട്ടുകാരെ പ്രഭുധരാകാനുള്ളത് . സിഗരറ്റ്  ഇനും  ബീടിക്കും  എതിരെ . പിന്നെ  മയക്കു  മരുന്നും , കഞ്ചാവ്  എല്ലാം . ഇതൊക്കെ  കഴിച്ചാല്‍  നമ്മുടെ  ബോധം , ഞരമ്പുകള്‍ , പല  തരം  ശേഷികള്‍  എന്നിവ   ഇല്ലാതാകുമെന്നും  , അതിവേഗം  മരണതോടുടകുമെന്നും പ്രസ്തുത  ടിയാന്‍  പറഞ്ഞു  വെച്ചിരിക്കുന്നു .
കഞ്ചാവ്  ബീഡി  കത്തി  തീര്നതിന്റെ സൂചനയെന്നോണം  , എന്റെ  കയ്യിലേക്ക്  ഇരച്ചു  കേറിയ  പൊള്ളലാണ് എന്റെ  ശ്രദ്ധ  വീണ്ടും  മുന്തിരിയില്‍ എത്തിച്ചത് .ഞാന്‍  പിന്നെയും  അതിനെ  തന്നെ  സൂക്ഷിച്ചു  നോക്കി .  എനിക്ക്  സമാധാനമായി .  അതിപ്പോ  വലുതായിരിക്കുന്നു . കാശു  കൊടുത്തു  വാങ്ങിച്ചത്  വെറുതെയായില്ല . കണ്ച്ചവിന്റെയും  കള്ളിന്റെയും ഗുണഗണങ്ങള്‍   ഇത്  പോലെ  എത്ര  എത്ര . ഫ   ഇന്ത്യന്‍  സര്കാരെ .!!
ആരോ  വീണ്ടും  ഒരെണ്ണം   കത്തിച്ചു . ഇപ്പോള്‍  ജോയിന്റ്  chase  ചെയുകയാണ് .Chase ചെയുന്നതിന്റെ  സുഖം  ഒന്ന്  വേറെ  തന്നെ . ആരോ   ചിരി  എന്നാ   ആക്രമത്തിന്  തിരി  കൊളുത്തി . പിന്നെ  അവിടെ അങ്ങ്   കൂട്ടച്ചിരിയായി .  ഞാന്‍  വീണ്ടും  fridge ഇന്റെ  മുകളിലേക്ക്  നോക്കി . purple  നിറത്തിലുള്ള   ഒരു  ഭീമാകാരമായ  ഒരു   ഗോളം  അതിനു മുകളില്‍ . ഒന്ന്  കമ്മു  ചിമ്മി നോകിയപ്പോള്‍  അതാ  ആ  ഗോളം  എന്റെ  അടുത്തേക്ക്  വരുന്നു .  അത്  എന്നെയാണ്  നോട്ടമിട്ടിരിക്കുന്നത്  എനിക്ക്   മനസിലായി , കാരണം  അതെന്റെ  നേര്‍ക്  അതിവേഗം  പഞ്ഞടുകുകയാണ് . അടുത്തെന്ന്  പറഞ്ഞാല്‍  , എന്റെ  മൂകിന്റെ   അടുത്ത് .  എന്നെ   മൂക്ക്  ചമ്മന്തി  പരുവമാകുമെന്ന  പരമസത്യം   മനസിലാക്കിയ  ഞാന്‍  ഓടാന്‍  ശ്രമിച്ചു  .ഞാന്‍  അലറി . അലര്‍ച്ച  കൂട്ടച്ചിരിയില്‍  മുങ്ങി  പോയതുകൊണ്ടാകാം  ഞാന്‍  അകപെട്ടിരിക്കുന്ന  അപകടത്തെ  കുറിച്ച്  ആര്‍കും  ഒന്നും  മനസിലായില്ല . ശപ്പന്മാര്‍ . എന്റെ  ശ്രമങ്ങളെല്ലാം പാഴ്. ഇടിയുടെ  ആഘാതത്തില്‍ ഞാന്‍  ആഴങ്ങളിലേക്ക്   കൂപുകുത്താന്‍ തുടങ്ങി . ഏതോ  കൊക്കയിലെക്കാന് .
മുങ്ങാങ്കുഴിയിട്ട്‌  എപ്പോഴോ  എന്റെ   ബോധം  മറഞ്ഞു .