Thursday, November 17, 2011

പിറവി - ആദ്യ വിജയം


എന്റമ്മേ !! കാത് തുളച്ചു കയറുന്നെ  സൈരെന്‍ കേട്ടാണ് ഞാന്‍ ഞെട്ടി എനീടത്. കലാപഭൂമി വളരെ നാളുകള്‍ക്കു ശേഷം പിന്നെയും പ്രക്ഷുധമായി. ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാവാരുന്ടെന്നു ആദ്യ ദിവസം breifing il അറിഞ്ഞിരുന്നു . . ലക്ഷോപലക്ഷം ഭടന്മാര്‍ ആണത്രേ ഒരു യുദ്ധത്തില്‍ പങ്കെടുക്കുന്നത്. ആരും തിരിച്ചു വരാറുമില്ല. കാരണം . ഇവിടെ യുദ്ധം കോര്‍ക്കാന്‍ ശത്രു സൈന്യം ഇല്ല. പോര് തമ്മിലാകുന്നു . അതെ. പരസ്പരം കൊന്നു തിന്നും തീരണം. അതാണ്  യുദ്ധം.  അത് കൊണ്ട് തന്നെ ഒരാള്‍ക്ക് ഒരേ  ഒരവസരം മാത്രം. . 

ഞാന്‍ ചാടി എണിറ്റു വെള്ള  uniform ഇട്ടു റെഡി ആയി .ക്യാമ്പ്‌ വിട്ടു പുറത്തു ഇറങ്ങുമ്പോ  , എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. ലക്ഷമല്ല  , കോടാനുകോടി ആള്‍ക്കാര്‍. ആവര്‍ പരസ്പരം വെല്ലുവിളിക്കുകയും , അസഭ്യം പറയുകയും ചെയ്യുന്നു . complete intimdation. അതേ സമയം അവര്‍ അക്ഷമരും ടെന്‍ഷന്‍ കൊണ്ട് വീര്പുമുട്ടുനുന്ടെന്നും തോന്നി. എല്ലാവര്ക്കും  ഉള്ളില്‍  ഭയത്തിന്റെ നേരിപോട് കത്തുകയാണ്‌ . . ""യുദ്ധഭൂമിയില്‍ എപ്പൊഴും ഒരു ഭടന്‍ കര്മാനിരതനാണ് "  . സ്വയം സമാധാനിച്ചു   .

ഇവിടെ വിജയം ഒരാള്‍ക്ക് മാത്രം. അതെ  . കോടി  ജനങ്ങളില്‍ നിന്നും ഒരേ ഒരാള്‍ . അതും ഭാഗ്യം ഉണ്ടെങ്കില്‍ , കാരണം ആയരകണക്കിനു യുദ്ധങ്ങളില്‍ , കൂടിയാല്‍ രണ്ടു പേര്‍. ചിലപ്പോ  7 പേര്‍  വരെ  ജയിച്ച  കേസുകള്‍  വരെ  ഉണ്ട് . അത്  പരസ്പരം പോരടിച്ചും  , വഴിയിലുള്ള ദുഷ്ടശക്തികളെ നശിപിച്ചും മുന്നേറണം  എന്ന് മാത്രം .

അങ്ങനെ സമയം അടുത്ത് വരാറായി . ഞാന്‍  വീര്‍പ്പുമുട്ടുകയാണ് . ജീവിതത്തിലെ ആദ്യത്തെ പരീക്ഷണം . എല്ലാവരും rocket   il കയറി ഇരിക്കാന്‍ നിര്‍ദേശം കിട്ടി. എല്ലവര്‍ക്കും ഒരേ പവര്‍  , bhp  , CC  5 gear box ഉള്ള ഒരേ ബ്രാന്‍ഡ്‌ ഇന്റെ rocket ആണ് . വലിപ്പ ചെറുപ്പം ഇല്ലാതെ  എല്ലാവരും ഒരു പോലെ . അതിനകത്തുള്ള cockpit  il rocket ഉം  ആയുധങ്ങളും  എങ്ങനെ ഉപയോഗിക്കണമെന്നും ,  ഫസ്റ്റ് ഐഡ്‌ ബോക്സ്‌ ഇന്റെയും ഉപയോഗത്തെ കുറിച്ചുള്ള  ഒരു മാനുഅല്‍ ഇരിക്കുന്നു . എല്ലാ ശകടതിനും കോമണ്‍ launch ബട്ടണ്‍ ആണുള്ളത് 


.

മാനുവല്‍ വീണ്ടും ആവര്‍ത്തിച്ചു വായിക്കുന്നിനിണ്ടേ  ഹെഡ് ഫോണില്‍ അന്ത്യശാസനം പോലെ ആ വാക്കുകള്‍ മുഴങ്ങി " ഗെറ്റ് റെഡി.   " . ആരുടെതാകും ആ വാക്കുകള്‍?

എന്റെ ശകടം ശക്തമായി ഒന്നുലഞ്ഞു . നടുവില്‍ ഒരു മിന്നല്‍ ശക്തി ആയി  അടിച്ചുത് പോലെ  . പണ്ടാരം .  പുതിയ ഗ്ലാസ്‌ ആണ് . അതും വേല കൂടിയത് . പൊട്ടാത്തത്‌ എന്റെ ഭാഗ്യം . ശകടം കുതിക്കുയാണ്.  . ചുറ്റിനും ബാക്കിയുള്ള  ശകടങ്ങള്‍ . ഒരു ഉഗ്ര സോഫടനം . ആരൊക്കെയോ  ചിന്നി ചിതറിയിരിക്കുന്നു.  എന്റെ അടുത്ത് നിന്നും ഏതാണ്ട്  200 മീറ്റര്‍ അകലെ. ഞരമ്പുകളില്‍ രക്തം കുതിക്കുകയാണ് . യുദ്ധം തുടങ്ങി കഴിഞ്ഞു . വെടിയ്പ്ച്ചകള്‍ , ആകെ പുകമയം. ഒരാള്‍ സൈഡില്‍ കൂടെ പായുന്നു. ഞാന്‍ എന്റെ മിസൈല്‍ launcher ആക്റ്റീവ് മോഡിലാക്കി  ,  aim ചെയ്തു . ഫയര്‍ ബട്ടണ്‍ അമര്‍ത്തി. automatic gun il  നിന്നും തുരുതുര നിറയോഴിഞ്ഞു . ...........



ഹൃദയം ശക്തമായി ഇടിക്കുന്നു , എന്റെ ammunition തീരാറായി . യുദ്ധം തുടങ്ങിയിട്ട് 20 മിനുറ്റൊളമായി. ബാക്കി അവെശേഷിക്കുന്നത് ഏതാനും പേര്‍ .  യുദ്ധത്തിന്റെ അവസാനം നിമിഷമെന്നോണം , വെടി ഒച്ചകള്‍ വല്ലപ്പോള്‍ മാത്രമായി . ചിന്നഭിന്നമായ ശകടമുകുടങ്ങള്‍ . വായുവില്‍ എങ്ങും രക്തം തളം കെട്ടി കിടക്കുന്നു . ബാക്കിയുള്ള  ശരീരങ്ങളില്‍  അവശേഷിക്കുന്ന ഏതാനും ജീവന്റെ തുടിപ്പുകള്‍ . ഞാന്‍  അങ്ങകലെ കാണുന്ന ദിവ്യവും പ്രകഷഭാരിതവും ആയ  ഗോളത്തെ ലക്ഷ്യമാക്കി കുതിക്കുകയാണ് . 


. കണ്ണ് ചിമ്മുന്നു . ഞാന്‍ ആ ദിവ്യ രൂപത്തിന്റെ അടുത്തെത്തി.  ശകടം neutralil ഇട്ടു ഞാന്‍ വെളിയില്‍ ഇറങ്ങി . വിസ്മയിപ്പിക്കുന്നതായി ആ കാഴ്ച . ഇളം ചൂടുള്ള കാറ്റെന്റെ ശരീരത്തില്‍ ഉമ്മ വച്ചു .മാനുവലില്‍ പറഞ്ഞിരിക്കുന്ന പോലെ , ഒരു കൂട്ടം താക്കോല്‍  കയ്യിലെടുതിരുന്നു  . ഒരായിരം വാതിലുകള്‍ . അതില്‍ ഏതെങ്കിലും തുറന്നലെ  അകത്തേക്ക് കടക്കാനാകൂ . അതിനാണ് താക്കോല്‍. 


പലരും , നേരത്തെ വന്നു ശ്രമം തുടങ്ങി കഴിഞ്ഞു. എന്നെ തള്ളി മാറ്റി പലരും കതകു
തുറക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ നില്‍ക്കുന്ന വാതിലില്‍ മുന്നേ  പത്തു മുപ്പതു പേര്‍ .  പലരും എത്തികൊണ്ടിരിക്കുന്നു.  ഞാന്‍ തല ചൊറിഞ്ഞു. ഇതെങ്ങനെ നടക്കും..  വാതിലിനപ്പുറം മനോഹരമായ എന്തോ  ഉണ്ടത്രേ .


  എനിക്ക് വിശ്വസിക്കാന്‍  പറ്റിയില്ല . എന്റെ കയ്യിലുള്ള ആദ്യ താക്കോല്‍ വെച്ചുള്ള   ശ്രമത്തില്‍ തന്നെ  വാതില്‍ തുറന്നു .!  വാതില്‍ തുറന്നതും , കണ്ണിഞ്ചിക്കുന്ന മോഹവലയത്തില്‍ ഞാന്‍ കുടുങ്ങി കിടന്നു . ആരൊക്കെയോ എന്നെ  വന്നു പൊതിയുന്നു. ഞാന്‍ തിരിഞ്ഞു നോക്കി . അവസരം നഷ്ടപെട്ടവര്‍ ഒന്നൊന്നായി ഇല്ലാതാകുന്നു. വായില്‍ അതെ പടി കത്തി ചാമ്പലകുന്നു  . എത്രെയോ പേര്‍ ഞാന്‍ തുറന്ന  വാതില്‍ തുറക്കാന്‍ നോക്കി. എല്ലാ താക്കൊലുലകളും  ഉപയോഗിച്ച് . ഒന്നും ഫലിച്ചില്ല . ഞാന്‍ ആദ്യമേ തന്നെ വിജയിച്ചു . 
എന്തെളുപ്പം . ഞാന്‍ സകലകലാവല്ലഭന്‍ താന്‍!!  ഹാഹാ!  തോറ്റിട്ടില്ല , തോറ്റ ചരിത്രം കേട്ടിട്ടില്ല ! വരാന്‍ പോകുന്ന ജീവിതത്തില്‍  ഞാന്‍ പുല്ലു പോലെ കാര്യങ്ങള്‍ നേടിയെടുക്കും ! പിന്നല്ല ! ഞാന്‍ വാതിലടച്ചു.


 ആരൊക്കെയോ എന്നെ ആനയിച്ചു കൊണ്ട് എന്നെ ഒരു സപ്രമാന്ച്ചതില്‍ കൊണ്ട് കിടത്തി . എനിക്ക് സന്തോഷം മതിയാവുന്നില്ല. എന്റെ മുറിവുകള്‍ എല്ലാം ഉണങ്ങി . എന്റെ ശരീരത്തില്‍ ആരൊക്കെയോ ഉഴിയുന്നു . ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍ മയങ്ങി. .  

എന്റെ ആദ്യ  പരീക്ഷണം തന്നെ  വിജയിച്ചിരുന്നു .  പരീക്ഷണങ്ങളുടെയും പരാജയങ്ങളുടെയും ഒരു ഒഴുക്ക് തന്നെ എന്നെ  കാത്തിരിക്കുന്നുണ്ടെന്ന് ആറിയാതെ അവസാനം  ഞാന്‍ പിറന്നു .

2 comments:

  1. Hee Hee Really nice Sethu...Keep writing :)

    Chanced upon your blog from somewhere, not sure of you remember me :)

    ReplyDelete
  2. എന്റമ്മേ !! കാത് തുളച്ചു കയറുന്നെ സൈരെന്‍ കേട്ടാണ് ഞാന്‍ ഞെട്ടി എനീടത്. കലാപഭൂമി വളരെ നാളുകള്‍ക്കു ശേഷം പിന്നെയും പ്രക്ഷുധമായി.

    hahaha kalakki :D

    ReplyDelete