Monday, November 14, 2011

പുണ്യവും പാപവും

പുണ്യവും പാപവും  

അങ്ങനെ ഞാന്‍ ഭൂമിയിലെ വാസം അവസാനിപ്പിച്ചു. സ്വര്‍ഗത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അയവിറക്കിക്കൊണ്ട്  ഞാന്‍ കാത്തിരിന്നു. കാരണം ഞാന്‍ ജീവിതത്തില്‍ വളരെ നല്ല  കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് . അത് കൊണ്ട് സ്വര്‍ഗത്തില്‍ ഒരു ഇരിപ്പിടം തീര്‍ച്ച . . വളരെ പതിയെ കതകില്‍ തട്ടുകള്‍ കേട്ടപോളാണ് എനിക്ക് സ്വബോധം വീണത്‌ . ഞാന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി . എന്നെ കൊണ്ട് പോകാന്‍ ആള് വന്നിരിക്കുന്നു ! ഒരു പെണ്ണ്!  സൗന്ദര്യം തുളുമ്പി നില്‍ക്കുന്നവള്‍. ഒരു മാധകതടമ്പ്.  ഇവളെ ആണോ ഞാന്‍ ഇത്രയും കാലം ഞാന്‍  കാത്തിരുന്നത്. പുതിയ ലോകത്തേക്ക് സ്വീകരിക്കാന്‍ ഇവളെ ആണോ കാലന്‍ പറഞ്ഞു വിട്ടത് ?  എന്നോട് അവള്‍ വളരെ സ്വകാര്യത്തില്‍ പറഞ്ഞു " സമയമായി കുട്ടാ ". കൂടെ കൊണ്ട് പോകാന്‍ എന്തെങ്കിലും എടുതുകൊള്ളന്‍  അവള്‍ എന്നോട് പറഞ്ഞു . നീണ്ട യാത്രയാണ് . വഴിവക്കില്‍ എങ്ങും സ്റ്റോപ്പ്‌ ഇല്ലയെന്നും. പ്രത്യേകിച്ച് ഒന്നും എടുക്കാന്‍ എനിക്ക് തോന്നിയില്ല.കാലന്റെ മാലാഖമാര്‍ക്കും ഈയുള്ളവനോട് കാര്യം തന്നെ .ഭൂമിയില്‍ ഉള്ളത് അവിടെ തന്നെ ഇട്ടിട്ടു പോകാനുല്ലതാണല്ലോ . ആകെ ഒരു സഞ്ചി മാത്രമേ ഉള്ളു. നിറയെ തിളങ്ങുന്ന bind ഇല്‍ തീര്‍ത്ത മനോഹരമായ പുസ്തകങ്ങള്‍ . എന്നെ കുറിച്ചുള്ള വളരെ നല്ല ഓര്‍മകളും പുണ്യ പ്രവര്‍ത്തിയും മാത്രമുള്ളവ. എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി  .ഞാന്‍ പറഞ്ഞു.  " നമുക്ക് ഇറങ്ങാം , വൈകി എത്തേണ്ട. first impression is the best impression എന്നാണല്ലോ ". "ആരെ ബോധിപ്പിക്കാനാണാവോ"? ആവള്‍ അട്ടഹസിച്ചു കൊണ്ട് ചോദിച്ചു  ! " അല്പത്തരം !  ഇത് പോലെ എത്ര ജാടകളെ കണ്ടിരിക്കു ഞാന്‍ എന്നും അവള്‍.

ചിതലരിച്ച കുറെ പുസ്തങ്ങള്‍ ചൂണ്ടി കാണിച്ചു അവള്‍ പറഞ്ഞു " പിന്നെ പോകും മുന്‍പ് അവ കൂടെ  എടുത്തുക്കൊള്ളു".

നാശം . ഇവള്‍ ഇതെങ്ങനെ കണ്ടു പിടിച്ചു ? അവള്‍ വരുന്നതിനു ഞാന്‍ വളരെ വിദഗ്തമായി പേപ്പര്‍ കൊണ്ട് മറച്ചു വെച്ചതാണ് . പെണ്ണ് വര്‍ഗം . അത്രന്നെ. പണ്ടെങ്ങോ മറന്നതും,  മറക്കനാഗ്രഹിക്കുന്നതും ആയാ ഓര്‍മകള്‍ കുറിച്ച് വെച്ചവ . പാപങ്ങളുടെയും  സ്ഥിതിവിവരണകണക്കും ഉണ്ടത്രേ ഇതില്‍  . ശെരിക്കും ദേഷ്യമാണ് വന്നത്. ചത്തവന്റെയും  ശവത്തില്‍ കുത്തനായിട്ട്.

" മുകളില്‍ എത്തിയാല്‍ ചിത്രഗുപ്തന്റെ വക tallying ഉണ്ട്. അപ്പൊ ഇതില്ലെങ്കില്‍ പിന്നെ എനിക്ക് പണി ആകും" . അവള്‍ പറഞ്ഞു.
വളരെ നേരമായി .ഞാന്‍ ശ്രമിക്കുന്നു. ഈ പൊടി പിടിച്ചു നശിക്കാര്രായാ പുസ്തകങ്ങള്‍ എടുക്കാന്‍ !! ഒന്ന് അനങ്ങുന്നു പോലുമില്ല പണ്ടാരം! വിയര്‍ത്തു നാറാന്‍ തുടങ്ങി. പുതിയ ഷര്‍ട്ട്‌ ആണ് . കേറി ചെല്ലുമ്പോ മുഷിഞ്ഞ ഷര്‍ട്ട്‌ കൊണ്ട് കേറിയാല്‍ നരകം ഉറപ്പ്‌. മനസിലോര്‍ത്തു .


"അതിനൊക്കെ ശെരിക്കും ഭാരമുണ്ടെന്ന് തോന്നുന്നു,  സഹായിക്കണോ " ? അവള്‍ നല്ല പുച്ഛത്തോടെ തന്നെ ആണ്  ചോദിച്ചത് .
" വേണ്ട " , എന്ന് ഞാന്‍ ( പിന്നല്ല  )

മണികൂറുകള്‍ കടന്നു പോയി . ഒരു രക്ഷയുമില്ല .

" താന്‍ മാത്രമല്ലെടോ  , എനിക്കിനിയും പണിയുണ്ട് . തന്നെ പോലെ കുറെ പേര്‍ വേറെയും ആലോച്ചനനിമാഗ്നരാര്യി കാത്തിരുപുന്ടാകും "  എന്ന് അവള്‍.

എനിക്ക് ധ്രിതിയായി. വെപ്രാളത്തോടെ ഞാന്‍ സര്‍വശക്തിയെടുത്തും ശ്രമിക്കാന്‍ തുടങ്ങി .പിന്നെയും സമയം കടന്നു പോയി . പൊടി മൂക്കിലും കണ്ണിലും എല്ലാം കേറി തുമ്മലും  തുടങ്ങി . ആകെ അവശ പരവശ കുശവനായി ഒരു side il ഇരുന്നു. ഇനി  ജാട കാണിച്ചിട്ട് ഒരു കാര്യവുമില്ല . അവളെ വിളിക്കുക തന്നെ. ഒരു കയ്യി സഹായം ഇല്ലാതെ ഈ പാപത്തിന്റെ ഭാണ്ടക്കെട്ട്  പൊക്കാന്‍ എനിക്ക്  ആവുകയില്ല .

നോക്കിയപ്പോ മുറിയില്‍ ഞാന്‍ തനിച്ച്. അവള്‍ പുറത്തും ഇല്ല .ഇതിവള്‍  എവിടെ പോയി ? ഒരു സഹായം അവിശ്യമായി വരുമ്പോ മനുഷ്യരും കണക്കാ , മാലാഖമാരും കണക്കാ . സ്വര്‍ഗത്തില്‍ സ്ഥിതി വേറെ  തന്നെ. ഉറപ്പ്‌ ( പിന്നല്ല ) . കാറ്റില്‍ ഇളകുന്ന പേപ്പര്‍ ഇന്റെ ശബ്ദം കേട്ടപോളാണ് ഞാന്‍ മേശപുറത്തെ കത്ത് കണ്ടത് .


" നിനക്ക് അനുവദിച്ച സമയ പരിധി കഴിഞ്ഞിരിക്കുന്നു. എല്ലാവരും പാപം ചെയ്തവരാണ് . എന്നാല്‍ സ്വര്‍ഗത് കടക്കണമെങ്കില്‍ , ഇന്ന സമയത്തിനുള്ളില്‍  പൊക്കാന്‍ പാകത്തിനുള്ള പാപപുസ്തകം ആയിരിക്കണം . അല്‍പ സമയത്തിനുള്ളില്‍  വേറെ ഒരാള്‍ വരും. തിരിച്ചറിയാന്‍ എളുപ്പമാണ് . അവള്‍ വിരൂപിയും , പ്രാകൃതയും ആയവള്‍ . മരണത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നവളും . 

എന്ന് കാലന്റെ സുന്ദരിയായ  മാലാഖ
ഒപ്പ് "


കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. എന്തൊക്കെ തയ്യാറെടുപ്പുകള്‍ ആയിരുന്നു? പുണ്യ പ്രവര്‍ത്തികളുടെ ലിസ്റ്റ് എത്ര പ്രാവിശ്യം വായിച്ചാണ് മനപാoമാക്കിയത്  എല്ലാം വേസ്റ്റ് .
ഇങ്ങനെ ഓരോന്ന് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോ , പുറത്തു ഒരു കാല്‍പെരുമാറ്റം . ആരാണാവോ ഇത് ?
സ്വര്‍ഗമോ ? നരകമോ?
ഞാന്‍ കണ്ണിമ ചിമ്മാതെ , ഒരു സിനിമയുടെ ക്ലൈമാക്സ്‌  നടക്കുന്ന  സ്ക്രീന്‍ പോലെ , ഞാന്‍ വാതിലിലേക്ക് നോക്കിയിരിന്നു, അതെ , അതവളാകുന്നു.
"ഞാന്‍ നരകാംബിക" ,  "പോകാം ". ആദ്യത്തെ മാലാഖ പറഞ്ഞ വിരൂപി .  അവളെ കണ്ടപ്പോ തന്നെ ഓക്കാനിക്കാന്‍ വന്നു.

" പാപപുസ്തകം കൂടി എടുത്തോളു. അത് വളരെ അത്യാവിശം ആണ് "  അവള്‍ പറഞ്ഞു . വിയര്‍ത്തു കുളിച്ച എന്റെ മുഖം കണ്ടു അവള്‍ പറഞ്ഞു " പെടികണ്ട , അത് എടുക്കാന്‍ എളുപ്പമായിരിക്കും. നോക്കു "  ഞാന്‍ പാപപുസ്തകത്തെ നോക്കി. അനയാസത്തോടെ ഞാന്‍ അത് കയ്യിലെടുത്തു . വണ്ടിയിലേക്ക് കയറി.
അവള്‍ :: " പിന്നെ കയ്യില്ലുള്ള  സഞ്ചിയും മറ്റു പുസ്തകങ്ങളും കളഞ്ഞേക്ക് . അത് ആവിശ്യമായി വരില്ല "

ഞാന്‍ :; " അപ്പൊ ചിത്രഗുപ്ടനും , tallying um മറ്റും ?" അക്ഷമയോടെ ഞാന്‍ ചോദിച്ചു . എന്റെ കയ്യിലുള്ള പുണ്യ പ്രവര്‍ത്തിയുടെ കണക്കുകള്‍ മറ്റും വേണ്ടേ ?
അവള്‍ : " അവിടെ ഒന്നിന്റെ കണക്കു മാത്രമേ നോക്കുകയുള്ളൂ , പാപത്തിന്റെ "

എന്റെ കണ്ണ് നിറഞ്ഞു .

സഞ്ചി ഞാന്‍ വണ്ടിയുടെ ജനാലയില്‍ നിന്നും ദൂരെ  എറിഞ്ഞുകൊണ്ട് നരകത്തിലേക്ക് ഞാന്‍ യാത്രയായി .

No comments:

Post a Comment