Monday, November 14, 2011

മുന്തിരിങ്ങയും ഞാനും ഇന്ത്യന്‍ സര്‍ക്കാരും പിന്നെ കഞ്ചാവും

മുന്തിരിങ്ങയും  ഞാനും  ഇന്ത്യന്‍  സര്‍ക്കാരും  പിന്നെ   കഞ്ചാവും 


ഉച്ച   മുതല്‍   അതവിടെ   ഇരിക്കുന്നു  , ഫ്രിഡ്ജ്‌  ഇന്റെ  മുകളില്‍  . എന്ത്  ചെരുതാണാ മുന്തിരി ? ഞാന്‍  അട്ടഹസിച്ചു , കയ്യില്‍  ഇരിക്കുന്ന  കഞ്ചാവ്  ബീഡിയുടെ  ആഷ്  നിലതിട്ടുകൊണ്ട് . വലിയ  ഒരു  അലര്‍ച്ച  കേട്ടാണ്  എന്റെ   ശ്രദ്ധ  TV ഇലേക്ക്  തിരിഞ്ഞത് . നോകുമ്പോ  മദ്യത്തിലും , കണ്ചാവിലും  മാത്രം  ബുദ്ധി  ജീവികള്‍  ആകുന്ന  എന്റെ  പ്രിയ  സുഹൃത്തുക്കള്‍  ആരെയോ  പുലഭ്യം  പറയന്നു . ഏതോ  പരസ്യമാണ് . താടി  വെച്ച  ഒരു  മനുഷ്യന്‍ . ഇന്ത്യന്‍  സര്‍കാരിന്റെ  നാട്ടുകാരെ പ്രഭുധരാകാനുള്ളത് . സിഗരറ്റ്  ഇനും  ബീടിക്കും  എതിരെ . പിന്നെ  മയക്കു  മരുന്നും , കഞ്ചാവ്  എല്ലാം . ഇതൊക്കെ  കഴിച്ചാല്‍  നമ്മുടെ  ബോധം , ഞരമ്പുകള്‍ , പല  തരം  ശേഷികള്‍  എന്നിവ   ഇല്ലാതാകുമെന്നും  , അതിവേഗം  മരണതോടുടകുമെന്നും പ്രസ്തുത  ടിയാന്‍  പറഞ്ഞു  വെച്ചിരിക്കുന്നു .
കഞ്ചാവ്  ബീഡി  കത്തി  തീര്നതിന്റെ സൂചനയെന്നോണം  , എന്റെ  കയ്യിലേക്ക്  ഇരച്ചു  കേറിയ  പൊള്ളലാണ് എന്റെ  ശ്രദ്ധ  വീണ്ടും  മുന്തിരിയില്‍ എത്തിച്ചത് .ഞാന്‍  പിന്നെയും  അതിനെ  തന്നെ  സൂക്ഷിച്ചു  നോക്കി .  എനിക്ക്  സമാധാനമായി .  അതിപ്പോ  വലുതായിരിക്കുന്നു . കാശു  കൊടുത്തു  വാങ്ങിച്ചത്  വെറുതെയായില്ല . കണ്ച്ചവിന്റെയും  കള്ളിന്റെയും ഗുണഗണങ്ങള്‍   ഇത്  പോലെ  എത്ര  എത്ര . ഫ   ഇന്ത്യന്‍  സര്കാരെ .!!
ആരോ  വീണ്ടും  ഒരെണ്ണം   കത്തിച്ചു . ഇപ്പോള്‍  ജോയിന്റ്  chase  ചെയുകയാണ് .Chase ചെയുന്നതിന്റെ  സുഖം  ഒന്ന്  വേറെ  തന്നെ . ആരോ   ചിരി  എന്നാ   ആക്രമത്തിന്  തിരി  കൊളുത്തി . പിന്നെ  അവിടെ അങ്ങ്   കൂട്ടച്ചിരിയായി .  ഞാന്‍  വീണ്ടും  fridge ഇന്റെ  മുകളിലേക്ക്  നോക്കി . purple  നിറത്തിലുള്ള   ഒരു  ഭീമാകാരമായ  ഒരു   ഗോളം  അതിനു മുകളില്‍ . ഒന്ന്  കമ്മു  ചിമ്മി നോകിയപ്പോള്‍  അതാ  ആ  ഗോളം  എന്റെ  അടുത്തേക്ക്  വരുന്നു .  അത്  എന്നെയാണ്  നോട്ടമിട്ടിരിക്കുന്നത്  എനിക്ക്   മനസിലായി , കാരണം  അതെന്റെ  നേര്‍ക്  അതിവേഗം  പഞ്ഞടുകുകയാണ് . അടുത്തെന്ന്  പറഞ്ഞാല്‍  , എന്റെ  മൂകിന്റെ   അടുത്ത് .  എന്നെ   മൂക്ക്  ചമ്മന്തി  പരുവമാകുമെന്ന  പരമസത്യം   മനസിലാക്കിയ  ഞാന്‍  ഓടാന്‍  ശ്രമിച്ചു  .ഞാന്‍  അലറി . അലര്‍ച്ച  കൂട്ടച്ചിരിയില്‍  മുങ്ങി  പോയതുകൊണ്ടാകാം  ഞാന്‍  അകപെട്ടിരിക്കുന്ന  അപകടത്തെ  കുറിച്ച്  ആര്‍കും  ഒന്നും  മനസിലായില്ല . ശപ്പന്മാര്‍ . എന്റെ  ശ്രമങ്ങളെല്ലാം പാഴ്. ഇടിയുടെ  ആഘാതത്തില്‍ ഞാന്‍  ആഴങ്ങളിലേക്ക്   കൂപുകുത്താന്‍ തുടങ്ങി . ഏതോ  കൊക്കയിലെക്കാന് .
മുങ്ങാങ്കുഴിയിട്ട്‌  എപ്പോഴോ  എന്റെ   ബോധം  മറഞ്ഞു .

2 comments: